റോഷി അഗസ്റ്റിന 1.8 കോടിയുടെ ആസ്തി;കയ്യില്‍ 10,000 രൂപ; 60 ഗ്രാം സ്വർണവും 2.23 ഏക്കർ ഭൂമിയും; സത്യവാങ്മൂലത്തിലെ വിവരങ്ങൾ

Spread the love

ഇടുക്കി: ഇടുക്കി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ ആകെ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത് 1.8 കോടി.

video
play-sharp-fill

ഭാര്യ റാണി തോമസിന് 2 കോടിയിലധികം ആസ്തിയുണ്ട്. ഇരുവർക്കും ബാദ്ധ്യതയില്ല. റോഷിയുടെ കൈവശം പതിനയ്യായിരം രൂപയുണ്ട്. റാണിയുടെ കൈവശം പതിനായിരം രൂപയും മൂന്ന് മക്കളുടെ കൈവശമായി പന്ത്രണ്ടായിരം രൂപയുമാണുള്ളത്.

റോഷിയുടെ ആസ്തിയിൽ നിയമസഭ കോംപ്ലക്സിടി. എസ്ബി അക്കൗണ്ടിൽ 5502 രൂപയും, കാനറ ബാങ്ക് കന്റോൺമെന്റ് ബ്രാഞ്ച് 3858.75, ഫെഡറൽ ബാങ്ക് വാഴത്തോപ്പ് ബ്രാഞ്ച് 15, 279, വാഴത്തോപ്പ് സർവീസ് കോപ്പറേറ്റീവ് ബാങ്ക് ചെറുതോണി ബ്രാഞ്ച് 6780, യൂണിയൻ ബാങ്ക് ചെറുതോണി ബ്രാഞ്ച് 2,586 .12,എസ്ബിഐ ഇടുക്കി ബ്രാഞ്ച് 14,529.70 എന്നിങ്ങനെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18,428,535.6 കോടിയാണ് ആകെ ആസ്തി. മൂന്ന് വാഹനങ്ങളുമുണ്ട്. 60 ഗ്രാം സ്വർണവും 2.23 ഏക്കർ ഭൂമിയുമുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. റോഷിയുടെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ല.

ഭാര്യയുടെ കൈവശം 1004 ഗ്രാം സ്വർണമുണ്ട്.20,051,797.8 കോടിയാണ് ആസ്തി.എസ് ബി ഐ തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ 130675.81, ആർസിസി എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ 7 ലക്ഷവും, പോസ്റ്റൽ ലൈഫ് ഇൻഷുറൻസിൽ 55122 രൂപയുടെ പോളിസിയും , ഇൻഷുറൻസ് കമ്പനിയിൽ 11 ലക്ഷവും നിക്ഷേപമുണ്ട്.

റോഷിയുടെ മൂന്ന് മക്കളുടെയും പേരിലായി 42,740,27.87 ലക്ഷത്തിന്റെ വരുമാനമുണ്ട്. രണ്ട് മക്കൾക്ക് എസ്ബിഐ മെഡിക്കൽ കോളേജ് ബ്രാഞ്ചിലായി 76027.87 രൂപയുടെ നിക്ഷേപമുണ്ട്. മൂന്ന് മക്കളുടെയും കൈവശം 299 ഗ്രാം സ്വർണവുമുണ്ട്