
കോട്ടയം: ഇലക്ഷന്‍ പ്രചാരണം ക്ലൈമാക്‌സിലേക്ക് അടുത്തിരിക്കേ പാരടി ഗാനങ്ങളുമായി തലങ്ങളും വിലങ്ങും പാഞ്ഞു പ്രചാരണ വാഹനങ്ങള്‍:
കാതടപ്പിക്കുന്ന മ്യൂസിക് സിറ്റം
പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇത്തരം വലിയ മ്യൂസിക് സിസ്റ്റം വെച്ചു പോകുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളും അപകടത്തില്‍പ്പെടാൻ ഇടയുണ്ട്.
ഇലക്ഷന്‍ പ്രചരണം ആവേശത്തി ലാഴ്ത്തുന്നത് ഇത്തരം പ്രചാരണ വാഹനങ്ങളാണെന്ന വിശ്വാസം സ്ഥാനാര്‍ഥികള്‍ക്കുണ്ട്.
സിനിമാ പാട്ടുകള്‍ രാഷ്ട്രീയ പക്ഷം പിടിച്ചെത്തുന്നതിലെ കൗതുകം കാലം ചെല്ലുന്തോറും ഏറിവരികയാണ്. ഇലക്ഷന്‍ ആവേശം കൂട്ടുന്നതില്‍ ഈ പ്രചാരണ ഗാനങ്ങളെ കഴിഞ്ഞേ മറ്റെന്തുമുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതതു കാലത്തെ സിനിമാ പാട്ടുകളുടെ പാരഡികളാണ് സാധാരണ പ്രചാരണ ഗാനങ്ങളായി കേള്‍ക്കാറുള്ളത്. ഇക്കുറി പല സ്ഥാനര്‍ഥികളും പ്രഫഷണല്‍ ടീമിനെ വെച്ചു പ്രചാരണ ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കലാശക്കൊട്ടിനു മാത്രമായി പ്രചാരണ ഗാനങ്ങള്‍ തയാറാക്കിയവരും ഉണ്ട്.
പ്രചാരണ ഗാനങ്ങളൊക്കെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീക്കുമോ എന്ന് ചോദിച്ചാല്‍ പാട്ട് കേട്ട് കൂറ് മാരുന്നവരോന്നുമല്ല ജനങ്ങള്‍ എന്ന് സ്ഥാനാര്‍ഥികള്‍ക്കും, അറിയാം.
പക്ഷേ, ഈ പാട്ടൊക്കെ കേള്‍ക്കുമ്പോ ഇലക്ഷന്‍ ചൂട് വല്ലാതെ പ്രവര്‍ത്തകരിലേക്ക് എത്തും. സ്ഥാനാര്‍ഥിയുടെ പേര് ജനമനസുകളില്‍ ഉറപ്പിക്കാനും പ്രചാരണ ഗാനത്തിലൂടെ സാധിക്കുമെന്നും സ്ഥാനാര്‍ഥികള്‍ കരുതുന്നു.
അതേസമയം, ശബ്ദ കോലാഹലങ്ങളില്ലാതെ സൈക്കിള്‍ ചവിട്ടി വോട്ടഭ്യര്‍ഥിക്കുന്ന ചാണ്ടി ഉമ്മനെ പോലെയുള്ള സ്ഥാനാര്‍ഥികളും ഉണ്ട്.



