കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ ഇന്ന് വിധിയെഴുത്ത്; സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ര​ണ്ടി​ട​ത്ത് വോ​ട്ടെ​ടു​പ്പ് മാറ്റി​

Spread the love

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴു ജില്ലകളിലായി 1.32 കോടി വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിധിയെഴുത്ത്.

video
play-sharp-fill

ആകെ 36,630 സ്ഥാനാർത്ഥികൾ. 15,432 പോളിംഗ് സ്റ്റേഷനുകൾ. ഇതിൽ 480 ബൂത്തുകൾ പ്രശ്നബാധിതം. വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് ആറുവരെ. സ്ഥാനാർത്ഥികളിൽ 17,056 പുരുഷന്മാർ. 19,573 സ്ത്രീകൾ. ഒരു ട്രാൻസ്‌ജെൻഡർ.

വൈകിട്ട് 6വരെ പോളിംഗ് ബൂത്തിലെത്തുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ഒരു വോട്ടു മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രിതല പഞ്ചായത്തിൽ- ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ
മൂന്ന് വോട്ടുകൾ രേഖപ്പെടുത്തണം. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പ്.

സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റി വച്ചതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലുമാണ് മാറ്റി വച്ചത്.വോട്ടെടുപ്പ് തീയതി പിന്നീട് അറിയിക്കും.

വിഴിഞ്ഞത്ത് ഇന്നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. മുത്തേടത്ത് മറ്റന്നാളായിരുന്നു വോട്ടെടുപ്പ്. വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് (60) ആണ് മരിച്ചത്.നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ട് വന്ന് ജസ്റ്റിനെ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു.

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡായ പായിമ്പാടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയായിരുന്നു.