കോട്ടയം ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച(08/12/25); രാവിലെ എട്ടു മുതല്‍ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമുള്ള കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും

Spread the love

കോട്ടയം: വോട്ടെണ്ണല്‍ യന്ത്രങ്ങളില്‍ സ്ഥാനാർഥികളുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് പേപ്പർ പതിച്ച്‌ കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങള്‍ സ്വീകരണ-വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

video
play-sharp-fill

തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ 11 ബ്‌ളോക്കുകളിലും ആറു നഗരസഭകളിലുമുള്ള കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.

ഉദ്യോഗസ്ഥരെ പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തിക്കുന്നതിന് 724 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. (ബസ് -269, മിനി ബസ് -96, ട്രാവലർ-88, കാർ/ജീപ്പ്-271 ). സെക്ടറല്‍ ഓഫീസർമാർക്കായി 134 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group