
പാലാ : പാലാ നഗരസഭയിലെ മൂന്നു വാർഡുകളിൽ യുഡിഎഫിന് സ്ഥനാർഥികളില്ല. കോൺഗ്രസിന് അനുവദിച്ചിരിക്കുന്ന 13,14,15 വാർഡുകളിലാണ് സ്ഥാനാർഥികളില്ലാത്തത്.
ഈ മൂന്നു വാർഡുകളിൽ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് മാണി സി.കാപ്പൻ എംഎൽഎ അറിയിച്ചു.
എന്നാൽ മാണി സി.കാപ്പൻ ഇത്തരമൊരു നിർദേശം മുന്നോട്ടുെവച്ചിട്ടുണ്ടെന്നും കോൺഗ്രസ് ഇക്കാര്യത്തിൽ ശനിയാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് പാലാ നഗരസഭയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കെപിസിസി ജനറൽസെക്രട്ടറി ജോസി സെബാസ്റ്റ്യൻ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്തുണ നൽകുന്നതുസംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ലന്ന് സ്വതന്ത്ര സ്ഥാനാർഥികൾക്ക് നേതൃത്വം നൽകുന്ന ബിനു പുളിക്കക്കണ്ടം പറയുന്നു.
യുഡിഎഫിന്റെ മറ്റു സ്ഥാനാർഥികൾ ഒന്ന്- ജിതിക ജോസ്, രണ്ട്-സുബൻ ഞാവള്ളി, മൂന്ന്-സൗമ്യ പാവന, നാല്-സോണിയ ചിറ്റേട്ട്, അഞ്ച്-ജോസ് എടേട്ട്, ആറ്-സെബാസ്റ്റ്യൻ പനയ്ക്കൽ, ഏഴ്-മിനി തങ്കച്ചൻ, എട്ട്-റിയാ ചീരാംകുഴി, ഒൻപത്-സിജി ടോണി,
10-ബിജു വരിക്കാനി, 11-ഐശ്വര്യാ ഉഴുത്തുവാൽ, 12- ടോണി തൈപ്പറമ്പിൽ, 16-ആനി ബിജോയ്, 17- അർജുൻ ബാബു, 18- ലിസിക്കുട്ടി മാത്യു, 19-സതീശ് ചൊള്ളാനി, 20- ടെൽമ ആന്റോ പുഴക്കര, 21- മിനി പ്രിൻസ്, 22-രജിത പ്രകാശ്, 23-പ്രിൻസി സണ്ണി, 24-ബിജു മാത്യു, 25-ജോമോൻ മുട്ടക്കുളത്ത്, 26- കെ.കെ. ദിവാകരൻ




