
തിരുവനന്തപുരം: എഫ്.സി.ആർ.എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു അറിയിച്ചു.
തിരുവനന്തപുരത്തെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന ബി.ജെ.പി നേതൃത്വത്തോട് മന്ത്രി ആവശ്യപ്പെട്ടു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഭകളുടെ ആശങ്കകളും നിർദ്ദേശങ്ങളും രേഖാമൂലം അറിയിക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് മന്ത്രി നിർദ്ദേശിച്ചു, സഭകൾ ഉന്നയിച്ച ആശങ്കകളിൽ ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ലത്തീൻ കത്തോലിക്ക അതിരൂപത വികാരി ജനറൽ യൂജിൻ പെരേര അറിയിച്ചു



