ഇന്നറിയാം, അന്തിമ പോരാട്ട ചിത്രം; 257 പേരുടെ പത്രിക തള്ളി;12 പേർ പത്രിക പിൻവലിച്ചു; മത്സരരംഗത്തുള്ളത് 985 പേർ

Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകിയ 1,254 സ്ഥാനാർത്ഥികളിൽ 257 പേരുടെ പത്രിക ചൊവ്വാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ തള്ളി. 12 പേർ പത്രിക പിൻവലിച്ചു. മത്സരരംഗത്തുള്ളത് 985 പേർ. ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള കണക്കാണിത്.

video
play-sharp-fill

മുന്നണി സ്ഥാനാർത്ഥികളിൽ ആരുടേയും പത്രിക തള്ളിയിട്ടില്ല. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ‌ഡമ്മി സ്ഥാനാർത്ഥികൾ ഇന്ന് പത്രിക പിൻവലിക്കും. ഇതോടെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം വ്യക്തമാകും.

ജില്ലകളിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ- 115 പേർ. കുറവ് വയനാട്ടിൽ- 22 പേർ. മണ്ഡലങ്ങളിൽ കൂടുതൽ സ്ഥാനാർത്ഥികൾ കോഴിക്കോട് കൊടുവള്ളിയിൽ-17. കുറവ് സംവരണ മണ്ഡലങ്ങളായ തൃശൂർ നാട്ടികയിലും വയനാട് മാനന്തവാടിയിലും- മൂന്നു പേർ വീതം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ സംസ്ഥാനത്തുള്ളത് 2.72 കോടി വോട്ടർമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group