അരയും തലയും മുറുക്കി മുന്നണികൾ; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി; അവധി ദിനമായ ഇന്ന് പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ത്ഥികള്‍; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച

Spread the love

കോട്ടയം:നിയമസഭ പോരിന്റെ പടയൊരുക്കത്തിൽ അരയും തലയും മുറുക്കി കളംപിടിക്കാൻ ലക്ഷ്യമിട്ട് പ്രധാന മുന്നണികൾ.

video
play-sharp-fill

നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കി. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും.

മാർച്ച് 15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 6 പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം
വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി ദിനമായ ഇന്ന് പരമാവധി സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളുമായി സജീവമാകാനാണ് സ്ഥാനാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്. ഇന്നലെയടക്കം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവര്‍ ഇന്ന് മുതൽ പ്രചാരണം കൂടുതൽ സജീവമാക്കും.

സെന്‍ട്രൽ മണ്ഡലത്തിലും മലപ്പുറത്തുമടക്കം പലയിടത്തും ഇന്നലെയാണ് എൽഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയും ഇന്നലെയാണ് പുറത്തുവിട്ടത്.