താമര വിരിയിക്കാൻ’ കരമന ജയൻ, വിജയ പ്രതീക്ഷയിൽ സിപി ജോണ്‍, സീറ്റ് നിലനിര്‍ത്താൻ സുധീര്‍ കരമനയും; തിരുവനന്തപുരത്ത് ഇക്കുറി വീറും വാശിയുമേറിയ പോരാട്ടം

Spread the love

തിരുവനന്തപുരം: പോരാട്ട ചിത്രം തെളിഞ്ഞതോടെ തിരുവനന്തപുരം സെൻട്രലിൽ ഇക്കുറി വീറും വാശിയുമേറിയ പോരാട്ടം.
സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി.
റോഡ് ഷോയോട് സുധീർ കരമന പ്രചാരണം തുടങ്ങി.

video
play-sharp-fill

ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയനാണ് ബിജെപി സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി. ഉച്ചയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് ഷോയുമായി കരമന ജയനും പ്രചാരണം ആരംഭിച്ചു.

ആദ്യം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡ‍ിഎഫിന്‍റെ സിഎംപി സ്ഥാനാര്‍ത്ഥിയായ സി.പി.ജോൺ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ആന്‍റണി രാജുവിന്‍റെ മണ്ഡലം സുധീര്‍ കരമനയിലൂടെ നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയായിരിക്കും എൽഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നൽകുക. ഇന്നും നാളെയും പരമാവധി സ്ഥലങ്ങളിൽ പ്രചാരണവുമായി സജീവമാകാനാണ് ഇരു സ്ഥാനാര്‍ഥികളും ലക്ഷ്യമിടുന്നത്.

വൈകിട്ടോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കരമന ജയന്‍റെ റോഡ് ഷോ തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ നടന്നത്. റോഡ് ഷോയ്ക്ക് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും വിജയിക്കുമെന്ന ആത്മവിശ്വാസം കരമന ജയൻ പ്രകടിപ്പിച്ചു.

സ്ഥാനാർത്ഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്നും തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്നും തെരഞ്ഞെടുപ്പിൽ വളരെയധികം ആത്മവിശ്വാസമുണ്ടെന്നും കരമന ജയൻ പറഞ്ഞു.

തിരുവനന്തപുരത്തുണ്ടായ ഭരണമാറ്റത്തിന്‍റെ തുടർച്ച തെരഞ്ഞെടുപ്പിൽ ഉണ്ടാകും. തെരഞ്ഞെടുപ്പിൽ വളരെയധികം ആത്മവിശ്വാസമുണ്ട്.

വികസനം ഇല്ലായ്മയാണ് തിരുവനന്തപുരം നിയോജകമണ്ഡലത്തിലുള്ളത്. ആൻറണി രാജു മണ്ഡലത്തിനായി ഒന്നും ചെയ്തില്ല. തിരുവനന്തപുരം സിറ്റിയിലെ നാലു മണ്ഡലങ്ങളിലും താമര വിരിയും.

ഭരണമാറ്റം ബിജെപിക്ക് അനുകൂലമായിരിക്കും . 2011 മുതൽ നേമത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്