
അരൂർ: പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ലോറികൾ പാർക്ക് ചെയ്‌തതോടെ വോട്ടുചെയ്യാനെത്തിയ വയോധികരടക്കമുള്ളവർ മടങ്ങി. കോടംതുരുത്ത് വിവി എച്ച് എസ്എസ് സ്കൂളിലെ 111, 112 നമ്പർ ബൂത്തുകളിലാണ് സംഭവം
മണിക്കൂറുകളോളം വഴി അടഞ്ഞു കിടന്നതോടെ വോട്ടുരേഖപ്പെടുത്താനാകാതെ നിരവധി വോട്ടർമാർ നിരാശരായി മടങ്ങി. ബൂത്തിന്റെ തെക്കുഭാഗത്തുള്ള ഗേറ്റ് തുറന്നാൽ വോട്ടർമാർക്ക് പ്രവേശനം സുഗമമാകുമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ക്ലസ്റ്റർ ഓഫീസർ ഇതിന് തയ്യാറായില്ല.
ഒരു പോളിംഗ് സ്റ്റേഷന് ഒരു ഗേറ്റ് മാത്രമേ പാടുള്ളൂ എന്ന സാങ്കേതികത പറഞ്ഞ് ഉദ്യോഗസ്ഥൻ ഉറച്ചുനിന്നതോടെ തർക്കം രൂക്ഷമായി. ഇതിനിടെ പ്രശ്നപരിഹാരം കാണാതെ ക്ലസ്റ്റർ ഓഫീസർമാർ സ്ഥലത്തുനിന്ന് മാറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


