
കോട്ടയം: കേരളം പോളിങ് ബൂത്തിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം. കോട്ടയം ജില്ലയിൽ ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നി നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
ആകെയുള്ള 15,05,985 വോട്ടര്‍മാരില്‍ 7,72,587 സ്ത്രീകളും 7,33,385 പുരുഷന്മാരും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 13 പേരും ഉള്‍പ്പെടുന്നു.
ജില്ലയില്‍ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലുമായി പോളിംഗ് ജോലിക്ക് 8608 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 2152 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഒന്നാം പോളിംഗ് ഓഫീസര്‍മാരും 4304 പോളിംഗ് ഓഫീസര്‍മാരുമാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ നിയോജക മണ്ഡലത്തിലും ഒന്നുവീതം പിങ്ക് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവരും സുരക്ഷാ ചുമതലയുള്ളവരും ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് താമസത്തിനുള്പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.
പിങ്ക് ബൂത്തുകള്‍: പാലാ – സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പാലാ (156), കടുത്തുരുത്തി – സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുര്യനാട് (108), വൈക്കം – സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വൈക്കം (95), ഏറ്റുമാനൂര്‍ – ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റുമാനൂര്‍ (67), കോട്ടയം – സാന്തോം സ്കൂള്‍, വടവാതൂര്‍ (54), പുതുപ്പള്ളി – ഗവൺമെന്റ് ടിഎച്ച്എസ്, വെള്ളൂര്‍ (100),
ചങ്ങനാശേരി – സെന്റ് മേരീസ് എല്‍പി സ്കൂള്‍, വെരൂര്‍ (51), കാഞ്ഞിരപ്പള്ളി – സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, കാഞ്ഞിരപ്പള്ളി (28), പൂഞ്ഞാര്‍ – മ്യൂസിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നടയ്ക്കല്‍, ഈരാറ്റുപേട്ട (11).
ഭിന്നശേഷി സൗഹൃദ ബൂത്ത്
കോട്ടയം നഗരസഭയിലെ വേളൂര്‍ അങ്കണവാടിയിലെ ബൂത്താണ് (നമ്പര്‍-95 ) നൂറു ശതമാനം ഭിന്നശേഷി ബൂത്തായി ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ ജീവനക്കാരായിരിക്കും ഇവിടെ പോളിംഗ് ജോലികള്‍ നിര്‍വഹിക്കുക. ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വിശ്രമിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യം ഇവിടെ ഒരുക്കും.
ഹരിത ബൂത്തുകള്‍
ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും ഹരിതചട്ടം പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കും. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ എല്ലായിടത്തും ക്രമീകരിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ട്.
ക്രമസമാധാന പാലനത്തിനു വിപുല ക്രമീകരണങ്ങള്‍
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ് നടപടികളുടെ സുരക്ഷയ്ക്കുമായി പോലീസ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 32 സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ കീഴിലും രണ്ട് പട്രോളിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോളിംഗ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിവൈഎസ്പിമാരുടെ കീഴിലുള്ള സ്ട്രൈക്കര്‍ ഫോഴ്സുകളും ജില്ലാ പോലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന സ്ട്രൈക്കര്‍ ഫോഴ്സും പ്രവര്‍ത്തിക്കുന്നുണ്ട്. 4577 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാനപാലത്തിനും സുരക്ഷയ്ക്കുമായി നിയോഗിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് പറഞ്ഞു. 14 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1717 സ്പെഷല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണു പോലീസ് സേനയെ വിന്യസിക്കുന്നത്.
പോളിംഗിനുശേഷം കളക്ഷന്‍ സെന്ററുകളിലാണ് വോട്ടിംഗ് മെഷീനുകള്‍ എത്തിക്കുക. നാലു മണ്ഡലങ്ങളില്‍ കളക്ഷന്‍ സെന്ററില്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. അഞ്ചു മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റേണ്ടതുണ്ട്.
വീടുകളില്‍ വോട്ട് ചെയ്തത് 15,702 പേര്
അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വോട്ടെടുപ്പില്‍ 15702 പേര് വീടുകളില്‍ വോട്ട് ചെയ്തു. നാലു വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വീട്ടില്‍ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്.
85 വയസു പിന്നിട്ട 11636 പേരും ഭിന്നശേഷിക്കാരായ 4066 പേരുമാണ് വോട്ട് ചെയ്തത്. അവശ്യസര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുള്ള തപാല്‍ ബാലറ്റ് വോട്ടെടുപ്പില്‍ 1549 പേര് വോട്ടു ചെയ്തു.



