സംസ്ഥാനത്തെ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഇന്ന്;ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷതെരഞ്ഞെടുപ്പ് ഇന്നുണ്ടാകും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഇന്ന്.രാവിലെ 10.30 നാകും മേയർ തെരഞ്ഞെടുപ്പ് നടക്കുക.ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും.

video
play-sharp-fill

കോർപ്പറേഷനിൽ ജില്ലാ കലക്ടർമാരായിരിക്കും വരണാധികാരികൾ. മുനിസിപ്പാലിറ്റികളിലും പ്രത്യേകം വരണാധികാരികളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ച സംവരണാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും.തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാധ്യക്ഷതെരഞ്ഞെടുപ്പ് ഇന്നുണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും

കൊച്ചി കോര്‍പറേഷന്‍ മേയ‍ര്‍ സ്ഥാനത്തേക്ക് യുഡിഎഫിലെ വി.കെ മിനിമോള്‍ മത്സരിക്കും. ദീപക് ജോയ് ആണ് യുഡിഎഫിന്റെ ഡെപ്യൂട്ടി മേയ‍ര്‍ സ്ഥാനാര്‍ഥി.

ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായ തൃപ്പൂണിത്തുറ നഗരസഭയില്‍ അഡ്വ. പി എല്‍ ബാബുവാണ് ചെയ‍ര്‍പേഴസണ്‍ സ്ഥാനാര്‍ഥി.

ബിജെപിയെ മാറ്റി നി‍ര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ആ‍ര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഏലൂ‍ര്‍ നഗരസഭയില്‍ 15 സീറ്റുള്ള എല്‍ഡിഎഫാണ് ഏറ്റവും വലിയ മുന്നണി.

യുഡിഎഫും ബിജെപിയും അട്ടിമറിക്ക് ശ്രമിക്കുന്നില്ലെങ്കില്‍ എല്‍ഡിഎഫിന് ചെയ‍ര്‍മാന് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാകും. തൂക്കുസഭയായ അങ്കമാലി നഗരസഭയില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയോടെ ഭരണം പിടിക്കാന്‍ യുഡിഎഫ് ധാരണയിലെത്തിയിട്ടുണ്ട്.

യുഡിഎഫിലെ റീത്താപോള്‍ ചെയ‍ര്‍പേഴ്സണ്‍ സ്ഥാനത്തേക്കും സ്വതന്ത്രന്‍ വിത്സണ്‍ മുണ്ടാടന്‍ വൈസ് ചെയ‍ര്‍പേഴ്സണ്‍ സ്ഥാനത്തേക്കും മത്സരിക്കും.