വോട്ടുചോദിക്കാനെത്തുന്ന സ്ഥാനാര്‍ത്ഥികളെ തടഞ്ഞ് കാട്ടുപോത്തുകള്‍; കഴിഞ്ഞദിവസം പെട്ടത് ബിജെപി പ്രവര്‍ത്തകര്‍

Spread the love

വിതുര: വിതുര പഞ്ചായത്തിലെ മണലി വാർഡില്‍ വോട്ട് അഭ്യർത്ഥിക്കാനെത്തുന്ന സ്ഥാനാർത്ഥികള്‍ക്ക് തലവേദനയായി കാട്ടുപോത്തുകള്‍.

video
play-sharp-fill

രണ്ട് ദിവസമായി മേഖലയില്‍ പകല്‍ സമയത്ത് കാട്ടുപോത്തുകള്‍ ഭീതി പരത്തുകയാണ്. രാത്രിയിലാണ് കാട്ടാനശല്യമുള്ളത്. നേരത്തേ പകല്‍സമയത്തും ഇവിടെ ഒറ്റയാൻ ഇറങ്ങി ഭീതിപരത്തുമായിരുന്നു.

കാട്ടുമൃഗശല്യം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്നു. കാട്ടുമൃഗ ശല്യത്താല്‍ ഭീതിയോടെയാണ് വനമേഖലയില്‍ വോട്ടുപിടിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനമേഖലയില്‍ മഴ കനത്തതോടെയാണ് കാട്ടാനയും കാട്ടുപോത്തും കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ബി.ജെ.പി സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോള്‍ മാർഗതടസം സൃഷ്ടിച്ച്‌ കാട്ടുപോത്തുകള്‍ ഭീതിപരത്തി.

കാട്ടുപോത്തുകള്‍ കൂട്ടമായെത്തിയെങ്കിലും ആരേയും ആക്രമിച്ചില്ല. നാട്ടുകാർ ഇവയെ ഓടിച്ച്‌ കാട്ടിനുള്ളിലേക്ക് വിടുകയായിരുന്നു. വനമേഖലയായതിനാല്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്.