കേരളം പിടിക്കാനുറച്ച്‌ യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുല്‍ ഗാന്ധി മാർച്ച്‌ 25ന് കേരളത്തിലെത്തും

Spread the love

കൊച്ചി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുല്‍ ഗാന്ധി മാർച്ച്‌ 25ന് കേരളത്തിലെത്തും.

video
play-sharp-fill

25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രില്‍ 9ന് കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണത്തിനാണ് യുഡിഎഫ് തയ്യാറെടുക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപക പര്യടനത്തിനായി രാഹുല്‍ ഗാന്ധി എത്തുന്നത്. വിവിധ മണ്ഡലങ്ങളിലായി പൊതുയോഗങ്ങളും പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകളും ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഗ്യാരണ്ടി കാർഡ്’ രാഹുല്‍ ഗാന്ധി അവതരിപ്പിക്കുമെന്നാണ് സൂചന.

സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയില്‍ സൗജന്യയാത്ര, ക്ഷേമ പെൻഷൻ തുക 3000 രൂപയാക്കും, യുവസംരംഭക‍‌ർക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളടക്കം ഗ്യാരണ്ടി കാർഡില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.