
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി..
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോളിംഗ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 60 മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ജില്ലയിലുള്ളത്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ ഇവരെ ഒന്‍പത് നിയോജകമണ്ഡലങ്ങളില്‍ നിയോഗിക്കും. ഇവര്‍ക്കു പുറമെ ഒന്‍പത് സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ കൂടി പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് നേതൃത്വം നല്‍കും. ജില്ലയിലെ 13,700 ഓളം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ ആദ്യവാരം ആരംഭിക്കും.
തിരഞ്ഞെടുപ്പ് പരിശീലനത്തിന്‍റെ നോഡല്‍ ഓഫീസര്‍ ഹുസ്സൂര്‍ ശിരസ്തദാര്‍ ബി. അശോകിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
Third Eye News Live
0