
കോട്ടയം: കേരളത്തിലെ ജനങ്ങളുടെ വേദനയും ദുഃഖവും തിരിച്ചറിയുന്ന, സാധാരണക്കാരന്റെ കണ്ണുനീരൊപ്പുന്ന മാനുഷിക മുഖമുള്ള ഒരു ഭരണകൂടം യുഡിഎഫിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്ന് കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വിജയപുരം മണ്ഡലത്തിൽ സംഘടിപ്പിച്ച ആവേശോജ്വലമായ സ്ഥാനാർത്ഥി പര്യടനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ സർക്കാർ കോട്ടയത്തോടും ഇവിടുത്തെ ജനങ്ങളോടും കാണിക്കുന്ന വികസന വിരോധത്തിന് ബാലറ്റിലൂടെ മറുപടി നല്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മണ്ഡലത്തോടുള്ള വികസന വിരുദ്ധതയോടുള്ള കടുത്ത മാനസിക വിയോജിപ്പാണ് ഓരോ വോട്ടറുടെയും മുഖത്ത് കാണാൻ കഴിയുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന് പറഞ്ഞു. പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇന്നലെ സ്ഥാനാർഥികൾ ഭവന സന്ദർശനം നടത്തി.



