മുന്നണികൾക്ക് തലവേദനയായി അപരന്മാര്‍;അപരന്‍മാരുടെ വെല്ലുവിളിയിൽ മുന്നിൽ പിവി അൻവര്‍, പികെ ശശിക്കും അപര ഭീഷണി;നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെ അപരൻ സിപിഎം പ്രാദേശിക നേതാവ്

Spread the love

തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും തലവേദനയായി അപരന്മാർ.വിവിധ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളുടെ പേരിന് സമാനമായ അപരന്മാര്‍ മത്സര രംഗത്തുണ്ട്.

video
play-sharp-fill

ബേപ്പൂര്‍ മണ്ഡലത്തിലെ പിവി അൻവറിനെതിരായാണ് ഏറ്റവും കൂടുതൽ അപരന്മാര്‍ മത്സര രംഗത്തുള്ളത്. നാല് അപരന്മാരാണ് അൻവറിനെതിരെയുള്ളത്.

അൻവറിന്റെ പേരിനോട് സാമ്യമുള്ളവർ പത്രിക നൽകിയതോടെ കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ അത് വലിയ വെല്ലുവിളിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം നേമത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരന് രാജീവ് കുമാർ ജി.എസ് എന്ന പേരിൽ അപരനുണ്ട്. ബ്രാഞ്ച് സെക്രട്ടറിയെ അപരനായി ഇറക്കി സിപിഎം തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപി ആരോപണം.

കുട്ടനാട്ടിലെ യുഡിഎഫ് വിമതൻ സജി ജോസഫ് പത്രിക പിന്‍വലിച്ചു. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന കെ എം അഷ്റഫും പത്രിക പിൻവലിച്ചു. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫിന്‍റെ ഭീഷണിയൊഴിഞ്ഞു.

യുഡിഎഫിന്‍റെയും മുസ്ലീം സംഘടകളുടെയും നിരന്തരമായ അഭ്യർഥന പ്രകാരമാണ് പത്രിക പിൻവലിച്ചതെന്ന് എസ്ഡിപിഐ വ്യക്തമാക്കി.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് അപരഭീഷണി ഒഴിഞ്ഞു. എസ് ജോൺ എന്ന അപരൻ പത്രിക പിൻവലിച്ചു.

2011ൽ അപരൻ ജോൺ കൂടുതൽ വോട്ട് പിടിച്ചതോടെ 469 വോട്ടിന് സിപി ജോൺ കുന്നംകുളത്ത് തോറ്റിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി സുധീർ കരമനയുടെ അപരൻ സുധീർ രാജും പത്രിക പിൻവലിച്ചു.സിപി ജോണിന് കപ്പലും സുധീർ കരമനയ്ക്ക് ക്യാമറയുമാണ് ചിഹ്നം.

കോവളത്തെ ഇടത് സ്വതന്ത്രൻ ഭഗത് റൂഫസിന് മുന്തിരി ചിഹ്നം അനുവദിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെ അപരൻ സിപിഎം പ്രാദേശിക നേതാവ് രാജീവ് കുമാർ പത്രിക പിൻവലിച്ചില്ല.തളിപ്പറമ്പിൽ കോൺഗ്രസ് വിമതൻ കൊയ്യം ജനാർദനൻ പത്രിക പിൻവലിച്ചില്ല.