എസ്ഐആർ ഫോം പൂരിപ്പിക്കാത്തവരുടെയും, ഫോം തിരികെ ഏൽപ്പിക്കാത്തവരുടെയും ശ്രദ്ധക്ക്; ഫോറം തിരികെ ബിഎൽഒയെ ഏൽപ്പിച്ചില്ലെങ്കിൽ വോട്ടർ സ്ഥലം മാറിപ്പോയി എന്നോ, മരണപ്പെട്ടു എന്നോ കണക്കാക്കി വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ആ വ്യക്തിയെ ഒഴിവാക്കും

Spread the love

എസ്ഐആർ ഫോറം പൂരിപ്പിക്കാത്തവരുടെയും, ഫോം തിരികെ ഏൽപ്പിക്കാത്തവരുടെയും ശ്രദ്ധക്ക്  എസ്ഐആർ ഫോറം തിരികെ ബിഎൽഒ യെ ( ബൂത്ത്‌ ലെവൽ ഓഫീസർ)  ഏൽപ്പിച്ചില്ലെങ്കിൽ വോട്ടർ സ്ഥലം മാറിപ്പോയി എന്നോ, മരണപ്പെട്ടു എന്നോ കണക്കാക്കി വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ആവ്യക്തിയെ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം വന്നിട്ടുണ്ട്.

video
play-sharp-fill

ആയതിനാൽ ഇനിയും ലിസ്റ്റിലുള്ള ആർക്കെങ്കിലും ഫോറം ലഭിക്കാതെ ഉണ്ടെങ്കിൽ അതാത് ബിഎൽഒ മാരുമായി ഉടനെ ബന്ധപ്പെടുക. ഫോറം പൂരിപ്പിച്ച് കഴിഞ്ഞവർ എത്രയും പെട്ടെന്ന് ഫോറം ബിഎൽഒ യെ ഏൽപ്പിച്ച് റസീത് വാങ്ങിക്കേണ്ടതാണ്.