
കൊല്ലം: ഇട്ടിവയില്‍ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കൈയാങ്കളി.
നെടുപുറം വാർഡില്‍ ജയിച്ച അഖില്‍ ശശിയുടെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു കൈയാങ്കളിയുണ്ടായത്. തോറ്റ സ്ഥാനാർഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാർഥി ബി.ബൈജുവും സംഘവും വാഹനം തടഞ്ഞ് ആക്രമിച്ചെന്നാണ് അഖില്‍ ശശിയുടെ പരാതി. ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് ബൈജു ഓടിയെത്തി കൈയേറ്റം നടത്തുന്ന ദൃശ്യങ്ങളും പരാതിയോടൊപ്പം പൊലീസിന് നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഖിലിനെതിരെ ബൈജുവും പരാതി നല്‍കിയിട്ടുണ്ട്.
സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമത സ്ഥാനാർഥിയായാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അഖില്‍ ശശി മത്സരിച്ചത്. ഇതിന് പിന്നാലെ അഖിലിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.



