കഥയും കാര്യവുമായി വോട്ട് കഥ മത്സരം; ലീപിന്റെ നേതൃത്വത്തിൽ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവൽക്കരണ പരിപാടി നടന്നു

Spread the love

കോട്ടയം: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ വേദിയായ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ കലയുടെ പോരാട്ട മധ്യേ തെരഞ്ഞെടുപ്പിന്റെ ചൂടറിയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവൽക്കരണ പരിപാടി.

video
play-sharp-fill

ലീപ് (ലോക്കൽ ഇലക്ഷൻ അവയർനെസ് പ്രോഗ്രാം) തെരഞ്ഞെടുപ്പു ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ തെരഞ്ഞെടുപ്പ് സ്റ്റാളിലാണ് ‘വോട്ട് കഥ, സമ്മാനം നേടാം’ പരിപാടി ഒരുക്കിയത്.

കഥകൾ വായിച്ച് നിശ്ചിത സമയത്തിനുള്ളിൽ അവതരിപ്പിച്ചവർക്ക് സമ്മാനമായി ലഭിച്ചത് മധുര പലഹാരങ്ങളായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സ്റ്റാൾ സന്ദർശിച്ചു.