തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ്; തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി

Spread the love

കൊല്ലം :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിന് ജില്ലയിലെ പ്രശ്‌നബാധിത (സെൻസിറ്റീവ്) പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.

പോളിംഗ് സ്‌റ്റേഷനുകളുടെ പട്ടിക ഒക്ടോബർ 21നകം സമർപിക്കാൻ എല്ലാ ആർഒമാർക്കും എആർഒ.മാർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം നൽകി.

-ക്രമസമാധാന പ്രശ്‌നങ്ങൾ, ക്രമക്കേടുകൾ, റീ-പോളുകൾ ഉണ്ടായ ബൂത്തുകൾ തുടങ്ങിയവ പരിശോധിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-പ്രാദേശികമായി ശക്തിപ്രാപിച്ച വ്യക്തികൾ, പണവും ആൾക്കരുത്തും കൊണ്ട് സ്വാധീനംചെലുത്താൻ കഴിയുന്നസംഘങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം.

-വോട്ടെടുപ്പിന് മുൻപോ ശേഷമോ ഉണ്ടായ കുറ്റകരമായ പെരുമാറ്റം, ഭീഷണി, വോട്ടിനായി പണം നൽകൽ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ച പ്രദേശങ്ങൾ സംബന്ധിച്ചും കൃത്യമായ പരിശോധനനടത്തി റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം നൽകിയത്.