തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍: കമ്മീഷന്‍ മുമ്പാകെ എസ്ഡിപിഐ കത്ത് നല്‍കി

Spread the love

തിരുവനന്തപുരം: 2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി.

ത്രിതല തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ മൂന്നു വോട്ട് വീതം ചെയ്യണം. വോട്ടര്‍മാരുടെ സൗകര്യത്തിനും ആശങ്കകളില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനും എല്ലാ ബൂത്തുകളിലും ഗ്രാമപ്പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് -ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ ഇവിഎം ക്രമപ്പെടുത്തുന്നത് ഗുണകരമാകുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

2025 ജനുവരി 31 ന് 18 വയസ്സ് തികഞ്ഞവര്‍ക്കാണ് നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്. എന്നാല്‍ ജനുവരി 31 ന് ശേഷം 18 വയസ്സ് തികയുന്ന നിരവധി യുവതി-യുവാക്കള്‍ക്ക് 2025 ഡിസംബറില്‍ പൂര്‍ത്തിയാകുന്ന ഇലക്ഷന്‍ പ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ല. ആയതിനാല്‍ 2025 ജൂണ്‍മാസം 30 ന് 18 വയസ്സ് തികയുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ഒരു സാധാരണ പൗരന്‍ വാങ്ങണമെങ്കില്‍ പേജ് ഒന്നിന് മൂന്ന് രൂപയും കൂടാതെ ജിഎസ്ടിയും നല്‍കണം. ഇത് കാരണം ഒരു വോട്ടര്‍ക്ക് അവന്റെ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി നല്ലൊരു തുക ഒടുക്കേണ്ടിവരുന്നു. ഇതില്‍ ജിഎസ്ടി പൂര്‍ണ്ണമായും ഒഴിവാക്കുകയും മൂന്നു രൂപ എന്നത് കുറയ്ക്കുകയോ സൗജന്യമാക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.