നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ 100 തൊടാൻ യുഡിഎഫിനാകില്ല; പരമാവധി 86 സീറ്റ് വരെ; ഭരണമാറ്റം പ്രവചിച്ച്‌ ലോക് പോള്‍ പുറത്തുവിട്ട പ്രീ-ഇലക്ഷൻ സർവേ ഫലം

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച്‌ ലോക് പോള്‍ പുറത്തുവിട്ട പ്രീ-ഇലക്ഷൻ സർവേ ഫലങ്ങള്‍.

video
play-sharp-fill

ഭരണകക്ഷിയായ എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

സർവേ പ്രകാരം ആകെയുള്ള 140 സീറ്റുകളില്‍ 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി നയിക്കുന്ന എൻഡിഎ 0-2 സീറ്റുകള്‍ വരെ നേടാൻ സാധ്യതയുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.

യുഡിഎഫ്: 43-45 ശതമാനം വോട്ട് വിഹിതം.

എല്‍ഡിഎഫ്: 39-41 ശതമാനം വോട്ട് വിഹിതം

എൻഡിഎ: 13-15 ശതമാനം വോട്ട് വിഹിതം