
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും.
ഇന്ന് മൂന്ന് മണിവരെ പത്രിക നല്‍കാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
ഏറ്റവും കൂടുതല്‍ പത്രികകള്‍ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. പലയിടത്തും മുന്നണികള്‍ക്ക് ഭീഷണിയായി വിമതർ രംഗത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്. അതേസമയം, പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍.



