
മലപ്പുറം : മലപ്പുറം പൊന്നാനിയിൽ നോട്ടക്ക് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡ്. പൊന്നാനി മണ്ഡലത്തിലെ പുതുപൊന്നാനി 44-ാം വാർഡ് സഖാക്കള്‍ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങള്‍ ചങ്ങലകളാല്‍ ബന്ധസ്ഥരല്ല… ഈ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്’ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികള്‍.
ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാൻ നിർബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്. എം കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാക്കിയതില്‍ പൊന്നാനിയില്‍ ഒരു വിഭാഗത്തിന് അതൃപ്തി. പ്രത്യക്ഷപ്പെട്ട ബോർഡ് ഇന്നലെ രാത്രിയോടെ മാറ്റി
ഫ്ലക്സ് പോസ്റ്ററില്‍ ചെഗുവേരയുടെയും വിഎസ് അച്യുതാനന്ദന്റെയും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. എം കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പൊന്നാനിയില്‍ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടായിരുന്നു. പിന്നാലെയാണ് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഒരാള്‍ക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നല്കുന്നു എന്നാണ് പ്രധാന വിമർശനം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനിയില്‍ എം കെ സക്കീറിനെ ഉള്‍പ്പെടുത്തിയത്. പല ഘടകങ്ങള്‍ പരിഗണിച്ചാണ് എം കെ സക്കീറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


