തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു; റിസൾട്ട് വന്നതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ഥിയായി പോയത് ബിജെപിയുടെ വിജയഘോഷത്തിന്

Spread the love

മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് ഉറപ്പിച്ചതോടെ പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാർഥി നേരെ പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24-ാം വാർഡിലെ നമ്ബിയംപടിയിലെ സ്ഥാനാർഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.

video
play-sharp-fill

അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു അഞ്ജു സന്ദീപ് മത്സരിച്ചത്. കാരാകുറുശ്ശി പഞ്ചായത്തില്‍ 6-ാം വാർഡില്‍ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണൻ്റെ വിജയാഹ്ലാദ റാലിയിലാണ് അഞ്ജു സന്ദീപ് പങ്കെടുത്തത്. റാലിയില്‍ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്‍റെ വിഡിയോയും പുറത്ത് വന്നു.

30 വാർഡുള്ള നഗരസഭയില്‍ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാർട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതില്‍ ഒരു വാർഡാണ് നമ്ബിയംപടി. യുഡിഎഫിൻ്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്ബിയംപടിയില്‍ വിജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ബിജെപി സ്ഥാനാർഥിയായ സ്നേഹ തൻ്റെ അടുത്ത സുഹർത്തായതിനാലാണ് വിജയാഘോഷത്തില്‍ പങ്കെടുത്തത് എന്നാണ് അഞ്ജുവിൻ്റെ വിശദീകരണം.താൻ ഇപ്പോഴും സിപിഎമ്മാണെന്നും ബിജെപിയില്‍ ചേർന്നിട്ടില്ലെന്നും അഞ്ജു പറയുന്നു.