ത്രിപുര, മേഘാലയ, നാഗാലാൻഡ് തെരഞ്ഞെടുപ്പ് ഫലം; ത്രിപുരയിലും നാഗാലാൻഡിലും കരുത്തുകാട്ടി ബിജെപി..! മേഘാലയയിൽ എൻപിപി മുന്നിൽ
സ്വന്തം ലേഖകൻ
ത്രിപുര: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം പുരോഗമിക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കാണ് ലീഡ്.
മേഘാലയയിൽ എൻപിപിയാണ് മുന്നിൽ. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്. അരുണാചൽ പ്രദേശിലെ ലുംല, ജാർഖണ്ഡിലെ രാംഗഡ്, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ്, ബംഗാളിലെ സാഗർദിഗി, മഹാരാഷ്ട്രയിലെ കസ്ബ പേത്ത്, ചിഞ്ച്‌വാഡ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുന്നു.