തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ഇടതുമുന്നണി യോഗം ഇന്ന്; തിരിച്ചടിയുടെ കാരണങ്ങൾ ചർച്ച ചെയ്യും

Spread the love

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്‌ പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്.

video
play-sharp-fill

ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന സിപിഐ വിലയിരുത്തലിനിടെയാണ് യോഗം ഇന്ന് ചേരുന്നത്. തിരിച്ചടിയുടെ കാരണങ്ങളാകും യോഗം ചർച്ചചെയുക.

തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് സിപിഎം. ശബരിമല സ്വർണക്കൊള്ള ബാധിച്ചില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ഭരണവിരുദ്ധ വികാരം എന്നാണ് വിലയിരുത്തിയത്. ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നതും ഇടതുമുന്നണിയോഗം ചർച്ച ചെയ്യും. രാവിലെ പത്തരയ്ക്കാണ് യോഗം ചേരുക.