തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു.

video
play-sharp-fill

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്കായി നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ ചുമതല.

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ചെയർമാനായ സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫാണ്. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുര്യൻ എന്നിവർ അംഗങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങൾക്കുള്ള നിർദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളിൽ തീർപ്പുകൽപ്പിക്കുന്നത് ഈ സമിതിയായിരിക്കും. സമിതിയുടെ കീഴിൽ മാധ്യമ നിരീക്ഷണത്തിനായി കളക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ നമ്പർ-0481 2562558, ഇമെയിൽ[email protected]