play-sharp-fill
വീറും വാശിയുമേറിയ മത്സരത്തിൽ, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി റെജിയും ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളും തിരഞ്ഞെടുക്കപെട്ടു

വീറും വാശിയുമേറിയ മത്സരത്തിൽ, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി റെജിയും ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളും തിരഞ്ഞെടുക്കപെട്ടു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി മാധ്യമത്തിലെ കെ.പി.റജിയും ജനറല്‍ സെക്രട്ടറിയായി ജനയുഗത്തിലെ സുരേഷ് ഇടപ്പാളും തിരഞ്ഞെടുക്കപ്പെട്ടു.

മനോരമയിലെ സാനു ജോര്‍ജ് തോമസിനെയും ന്യൂസ് 18 ചാനലിനെ കിരണ്‍ ബാബുവിനെയും പരാജയപ്പെടുത്തിയാണ് റജിയും സുരേഷും യഥാക്രമം പ്രസിഡനറും ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇഞ്ചോടിഞ്ച് ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ 117 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് റജി വിജയിച്ചത്. ഇതേ രീതിയില്‍ ആവേശം തുടിച്ചുനിന്ന മത്സരത്തില്‍ വെറും 33 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്‍ അട്ടിമറിക്കാണ് തൃശൂരില്‍ നടന്ന പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. യൂണിയനിലെ ശക്തികേന്ദ്രങ്ങളായ മനോരമ-ദേശാഭിമാനി വിഭാഗത്തിലെ വലിയ പിന്തുണ സാനു ജോര്‍ജ് -കിരണ്‍ ബാബു പാനലിനായിരുന്നു. ഇവര്‍ ജയിച്ചുകയറും എന്ന ധാരണ തിരുത്തിക്കുറിച്ചാണ് റജി-സുരേഷ് ഇടപ്പാള്‍ പാനല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ തവണ കെ.പി.റജിയെയും ജനയുഗത്തിലെ സുരേഷ് എടപ്പാളിനെയും പരാജയപ്പെടുത്തിയാണ് കിരണ്‍ ബാബു ജനറല്‍ സെക്രട്ടറിയായത്.

വീക്ഷണം തൃശൂർ ബ്യൂറോചീഫ് എം.വി.വിനീതയാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

മാതൃഭൂമിയിലെ എം.പി.സൂര്യദാസിനെയാണ് വിനീത അന്ന് തോല്‍പ്പിച്ചത്. ഇതേ വീറും വീശിയും നിലനിന്ന തിരഞ്ഞെടുപ്പിലാണ് റജിയും സുരേഷ് ഇടപ്പാളും ജയിച്ചുകയറിയത്..