video
play-sharp-fill
കോഴിക്കോടും വയനാടും ഇടതിനൊപ്പം, നാല് ജില്ലകളിലെ 32 സീറ്റുകളിൽ 27 സീറ്റിലും എൽ.ഡി.എഫിന് വിജയ സാധ്യത ; യു.ഡി.എഫ് നാല് സീറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയും : ബത്തേരിയിലും കൽപ്പറ്റയിലും ഇടത് മുന്നണിയ്ക്ക് മുൻതൂക്കം : നിയമ സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടിത്തറയിളകുമെന്ന് മനോരമ ന്യൂസ് – വി.എം.ആർ സർവ്വേ ഫലം

കോഴിക്കോടും വയനാടും ഇടതിനൊപ്പം, നാല് ജില്ലകളിലെ 32 സീറ്റുകളിൽ 27 സീറ്റിലും എൽ.ഡി.എഫിന് വിജയ സാധ്യത ; യു.ഡി.എഫ് നാല് സീറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയും : ബത്തേരിയിലും കൽപ്പറ്റയിലും ഇടത് മുന്നണിയ്ക്ക് മുൻതൂക്കം : നിയമ സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടിത്തറയിളകുമെന്ന് മനോരമ ന്യൂസ് – വി.എം.ആർ സർവ്വേ ഫലം

സ്വന്തം ലേഖകൻ

കൊച്ചി: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള സർവ്വേകളും പുരോഗമിക്കുന്നുണ്ട്. ഇതുവരെ പുറത്ത് വന്നിട്ടുള്ള എല്ലാ സർവ്വേ ഫലങ്ങളും ഇടത് സർക്കാരിന് തുടർഭരണം ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതിൽ നിന്നും തീർത്തും വ്യത്യത്സമായ സർവേഫലമാണ് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് വി എം.ആറുമായി ചേർന്ന് നടത്തിയ സർവ്വേ.

കേരളത്തിൽ ഇടതു തരംഗം ഉണ്ടാകുമെന്നാണ് മനോരമയുടെ സർവേ സൂചിപ്പിക്കുന്നത്. നാല് ജില്ലകളിലെ 32 സീറ്റുകളിൽ 27 ലും എൽ.ഡി.എഫിന് വിജയസാധ്യതയെന്ന് അഭിപ്രായ സർവെ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് നാല് സീറ്റുകൾ മാത്രമേ നേടൂ എന്നാണ് പ്രവചനം. മഞ്ചേശ്വരത്ത് താമര വിരയുമെന്നും സൂചിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കൻ കേരളത്തിലെ നാല് ജില്ലകളിലെ 32 സീറ്റുകളിൽ പ്രമുഖ മുന്നണികളുടെ പ്രകടനം വ്യക്തമാക്കുന്ന ആദ്യഘട്ട സർവെഫലം സർക്കാരിനും ഇടതുമുന്നണിക്കും ആശ്വാസത്തിന് വക നൽകുന്നുണ്ട്. കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ എൽ.ഡി.എഫും തൃക്കരിപ്പൂർ, കാസർകോട് മണ്ഡലങ്ങളിൽ യു.ഡി.എഫും മഞ്ചേശ്വരത്ത് എൻ.ഡി.എയും മുന്നിലെത്തുമെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. അതേസമയ മലപ്പുറം ജില്ലയിലേക്ക് സർവേ എത്തുമ്‌ബോൾ ലീഗിന്റെ ബലത്തിൽ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുമെന്ന സൂചനയുമുണ്ട്.

ഇടതുകോട്ടയായ തൃക്കരിപ്പൂരിൽ എൽ.ഡി.എഫിനുമേൽ യു.ഡി.എഫ് അട്ടിമറിസൂചന നൽകുന്നു എന്നതാണ് കൗതുകകരമായ ഒരു കാര്യം. ഇവിടെ യുഡിഎഫിലെ ജോസഫ് വിഭാഗത്തിന് നൽകിയ സീറ്റിൽ കെ എം മാണിയുടെ മരുമകനാണ് സ്ഥാനാർത്ഥി.

കാസർകോട് ജില്ലയിൽ രണ്ട് സീറ്റുകളിൽ യുഡിഎഫിനും രണ്ട് സീറ്റുകളിൽ എൽഡിഎഫിനും വിജയ സാധ്യത പ്രവചിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റത്തിന് സാധ്യതയെന്ന് സർവേ പറയുന്നു. തൃക്കരിപ്പൂരിൽ കനത്ത പോരാട്ടം നടക്കുമെന്ന് പറയുന്ന സർവേ യുഡിഎഫിന് നേരിയ മേൽക്കൈയും പ്രവചിക്കുന്നു. അതേസമയം ഉദുമയിലും കാഞ്ഞങ്ങാട്ടും സർവേ എൽഡിഎഫിന് സാധ്യത കൽപിക്കുന്നു.

എൽഡിഎഫ് 2, യുഡിഎഫ് 2, എൻഡിഎ1. സർവേ പ്രകാരം ജില്ലയിൽ വോട്ട് വിഹിതത്തിൽ യുഡിഎഫ് എൽഡിഎഫിനെ മറികടക്കും. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തൃക്കരിപ്പൂരിൽ ആണെന്ന് സർവേ പറയുന്നു. ഇവിടെ യുഡിഎഫ് എൽഡിഎഫ് വ്യത്യാസം 0.77 ശതമാനം മാത്രമാണെന്ന് കാസർഗോട്ടേ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫിന് നേരിയ മുന്നേറ്റം ഉണ്ടാകുന്നതിനോടൊപ്പം അഴീക്കോട് യുഡിഎഫ് നിലനിർത്തുമെന്നും പറയുന്നു.

കോഴിക്കോട്ട് എല്ലാ സീറ്റിലും എൽഡിഎഫ് എന്നാണ് സർവ്വേ ഫലം. എൽഡിഎഫ് 47.94 ശതമാനം വോട്ട്. യുഡിഎഫ് 33.60 ശതമാനം വോട്ട്. എൻഡിഎ 14.93% വോട്ട്. മറ്റുള്ളവർ 3.54% വോട്ട്. സർവേ പ്രകാരം ജില്ലയിൽ വോട്ട് വിഹിതത്തിൽ എൽഡിഎഫിന് മികച്ച ലീഡാണുള്ളത്. എൽഡിഎഫിന് യുഡിഎഫിനുമേൽ 14.34 ശതമാനം ലീഡുണ്ട്. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ മണ്ഡലങ്ങളിലാണ്. കോഴിക്കോട് നോർത്തിലും എലത്തൂരിലും എൽഡിഎഫിന് പിന്നിലെങ്കിലും എൻഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പം.

ബേപ്പൂരിലും എൽഡിഎഫ് തന്നെ മുന്നിൽ. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസാണ് ഇവിടെ സ്ഥാനാർത്ഥി. സിപിഎം പതിറ്റാണ്ടുകളായി തോൽവി അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് ഇത്. കുന്നമംഗലവും എൽഡിഎഫ് നിലനിർത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്.

നാദാപുരത്തും കൊയിലാണ്ടിയിലും പേരാമ്പ്രയിലും എൽഡിഎഫ് തന്നെയാണ് മുന്നിൽ. കോഴിക്കോട് നോർത്തിൽ കടുത്ത പോരാട്ടമാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫ് 36.10%വോട്ട്, 2. യുഡിഎഫ് 32.20 % വോട്ട്, 3. എൻഡിഎ 30.10 % വോട്ട്, 4. മറ്റുള്ളവർ 1.70 ശതമാനം വോട്ട് എന്നിങ്ങനെയാണ് വോട്ടുശതമാന സാധ്യത. കോഴിക്കോട് സൗത്തിൽ എൽഡിഎഫ് മുന്നിലെന്നാണ് സർവേ ഫലം.

കോഴിക്കോട് ജില്ലയിലെ വടകരയിൽ എൽഡിഎഫ് ആണ് മുന്നിൽ. കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വത്തിന് മുൻപാണ് സർവേ നടന്നത് എന്നത് ശ്രദ്ധേയമാണ്. 2016 ൽ സി.കെ.നാണു 9611 വോട്ടിന് ജെഡിയുവിലെ മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു. സ്വതന്ത്രയായി മൽസരിച്ച ആർഎംപി നേതാവ് കെ.കെ.രമ അന്ന് 20346 (15.89 %) വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥി എം.രാജേഷ് കുമാർ 13937 (10.80 %) വോട്ടും നേടി. യുഡിഎഫ് പിന്തുണയോടെയുള്ള കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വം നിർണായകമാകും എന്ന് ചുരുക്കം.

വയനാട് ജില്ലയിൽ എൽഡിഎഫിന് സമ്പൂർണ ആധിപത്യം ഉണ്ടാകും. സുൽത്താൻ ബത്തേരിയിൽ എൽഡിഎഫിന് സാധ്യത സുനിശ്ചിതമെന്ന് സർവേ പറയുന്നു. മാനന്തവാടിയിൽ സർവേ പ്രകാരം എൽഡിഎഫ് ആണ് മുന്നിൽ. കൽപറ്റയിലും എൽഡിഎഫിന് ആണ് സാധ്യത. സുൽത്താൻ ബത്തേരിയതാണ് ജില്ലയിൽ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റ്. എൽഡിഎഫിന് 22.40% ശതമാനം ലീഡുണ്ട്. യുഡിഎഫിന് എൻഡിഎയ്ക്കുമേൽ 19.61% ശതമാനം ലീഡ്. എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വ്യത്യാസം 42.01 ശതമാനവും.

27 ശതമാനംപേർ ഒരു നിലപാടും സ്വീകരിച്ചില്ല. 140 മണ്ഡലങ്ങളിലെ 27,000 വോട്ടർമാരെ നേരിട്ടുകണ്ട് നടത്തിയ സർവെ ഫലത്തിന്റെ അടുത്ത ഘട്ടം ഇന്ന് പുറത്തുവിടും.തിരഞ്ഞെടുപ്പ് ഗവേഷണ രംഗത്ത് പ്രശസ്തരായ വി എംആർ ആണ് മനോരമ ന്യൂസിനായി സർവേ സംഘടിപ്പിച്ചത്. കേരളം ആരു ഭരിക്കും, മുഖ്യമന്ത്രിയാകാൻ യോഗ്യത ആർക്ക്, പ്രതിപക്ഷ പ്രവർത്തനം എങ്ങനെ, തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം സർവേ നൽകും. ഓരോ ജില്ലയിലെയും വോട്ടു വിഹിതം, മുന്നണികൾക്ക് ലഭിക്കാൻ സാധ്യതയുള്ള സീറ്റുകൾ, നിലവിലെ എംഎൽഎമാരുടെ ജനപ്രീതി തുടങ്ങിയ വിവരങ്ങൾ സർവേയിൽ അറിയാം. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളോട് വോട്ടർമാരുടെ പ്രതികരണം എത്തരത്തിലാണെന്നും സർവേ വെളിപ്പെടുത്തും.