
ഇടുക്കി: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാൻ താല്‍പ്പര്യമില്ലായിരുന്നുവെന്ന് വ്യക്തമാക്കി എംഎല്‍എയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി.
നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതില്‍ പരാതിയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉടുമ്പൻചോല സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത കെ കെ ജയചന്ദ്രനോട് തനിക്ക് ഒരു പിണക്കവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ജയചന്ദ്രനെ വിജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും, അതുകൊണ്ടുതന്നെ പ്രചാരണത്തിന് ഒപ്പമുണ്ടാകുമെന്നും എംഎം മണി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ അക്കാര്യം തനിക്ക് നേതൃത്വത്തെ അറിയിച്ചാല്‍ മതിയായിരുന്നുവെന്ന് എംഎം മണി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ താത്പര്യമുണ്ടായിരുന്നില്ല. പത്തുവർഷത്തില്‍ കൂടുതലൊന്നും ഒരാള്‍ എംഎല്‍എ ആകേണ്ടതില്ല എന്നും എംഎം മണി വ്യക്തമാക്കി.
അതേസമയം ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി സേതു പരാജയപ്പെടുമെന്നും, ബിഡിജെഎസ് ഇലക്ഷൻ സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണെന്നും എം എം മണി പരിസഹിച്ചു. ബിഡിജെഎസ് എന്ന സാധനം തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലെന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.



