
മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
എല്‍ഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലം പിടിച്ചെടുക്കാനായി മത്സരിക്കാം എന്ന് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റിന്റെ ചുമതല ആർക്ക് എന്നതില്‍ ഹൈക്കമാൻഡ് തീരുമാനം പ്രവർത്തകരും നേതാക്കളും കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരൻ നിർബന്ധം പിടിച്ചുവെന്ന് അഭിപ്രായമില്ല. എംപിമാർ മത്സരിക്കണമെന്ന അധ്യായം അടച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇതില്‍ മാറ്റമുണ്ടോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി പ്രസിഡന്റ് ചുമതല കൈമാറ്റ തീരുമാനം കേരളത്തിലെ പ്രവർത്തകരും നേതാക്കളും പ്രതീക്ഷിച്ചിരിക്കുന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേർത്തു.



