
തിരഞ്ഞെടുപ്പിനു പിന്നാലെ വീണ്ടും സ്വർണ്ണക്കടത്ത്: സി.എം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി; അന്വേഷണം ശക്തമായി മുന്നോട്ട്
തേർഡ് ഐ ബ്യൂറോ
കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകുന്നത് നീട്ടി വച്ചിരുന്ന സി.എം രവീന്ദ്രൻ ഒടുവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനു ഹാജരായി. തിരഞ്ഞെടുപ്പ് ഫലം കഴിയുന്നതിനു വേണ്ടി വിവിധ കാരണങ്ങൾ പറഞ്ഞാണ് രവീന്ദ്രൻ ചോദ്യം ചെയ്യൽ മാറ്റി വച്ചിരുന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ചോദ്യം ചെയ്യലിനായി കൊച്ചി എൻഫോഴ്സ്മെന്റ് ഓഫീസിൽ അത്യധികം നാടകീയമായി രാവിലെ തന്നെ എത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാല് തവണയാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കൊറോണ ബാധിതനാണെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഒഴിയുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രവീന്ദ്രനെ പ്രത്യേക മെഡിക്കൽ ബോർഡ് സംഘമെത്തി പരിശോധിക്കുകയും മരുന്ന് കഴിച്ചാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. രവീന്ദ്രന്റെ ഹർജിയിൽ ഇന്ന് വിധി പറയാൻ ഇരിക്കേയാണ് ഹാജരായത്.