തദ്ദേശ പോരിനൊരുങ്ങി സംസ്ഥാനം; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകൾ നാളെ (ഡിസംബർ 9ന്) പോളിങ് ബൂത്തിലേക്ക്;വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്

Spread the love

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാളെ നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിന്റെ
ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ 6ന് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിൽ മോക്ക്‌പോൾ നടത്തും.

video
play-sharp-fill

ഒന്നാംഘട്ടത്തിൽ 15,432 പോളിംഗ് ബൂത്തുകൾ. ആകെ 36,630 സ്ഥാനാർത്ഥികൾ. 27,141പേർ ഗ്രാമപഞ്ചായത്തിൽ. 3,366പേർ ബ്ലോക്ക് പഞ്ചായത്തിൽ. 594 പേർ ജില്ലാ പഞ്ചായത്തിൽ. 4,480 പേർ മുനിസിപ്പാലിറ്റിയിൽ. 1,049പേർ കോർപ്പറേഷനിൽ.

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് അതത് കേന്ദ്രങ്ങളിൽ രാവിലെ 9ന് ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ 9നു മുൻപ് റിപ്പോർട്ട് ചെയ്ത് സാമഗ്രികൾ കൈപ്പറ്റണം. തുടർന്ന് വാഹനങ്ങളിൽ ഉച്ചയ്ക്ക് 12ന് മുൻപ് ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ട് ചെയ്യാനായി വോട്ടർ ഐ.ഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പാൻകാർഡ്, ആറ് മാസത്തിന് മുൻപ് ദേശസാൽകൃതബാങ്കുകൾ നൽകിയിട്ടുള്ള ഫോട്ടോപതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർസ്ലിപ്പ് ഇവയിലൊന്ന് കരുതണം. പ്രവാസി വോട്ടർമാർ പാസ്‌പോർട്ടിന്റെ ഒറിജിനൽ കാണിക്കണം.

ഇവർക്ക് ക്യൂ വേണ്ട

പ്രായമായവർ,​ ഭിന്നശേഷിക്കാർ,​ ശാരീരിക അവശതയുള്ളവർ എന്നിവർക്ക് ബൂത്തുകളിൽ ക്യൂ ഇല്ലാതെ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യമുണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമിക്കാനുള്ള സൗകര്യം, റാമ്പ്, ക്യൂ സൗകര്യങ്ങളും സജ്ജമാണ്.

2,535 ബൂത്തുകൾ
പ്രശ്നബാധിതം

സംസ്ഥാനത്താകെ ജില്ലാ കളക്ടർമാർ കണ്ടെത്തിയ 2,535 പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷയും വെബ്കാസ്റ്റിംഗും വീഡിയോ ചിത്രീകരണവുമുണ്ടാകും. സ്ഥാനാർത്ഥികളുടെ ചെലവിൽ ആവശ്യമായ ബൂത്തുകളിൽ വീഡിയോഗ്രാഫിയും അനുവദിക്കും.