video
play-sharp-fill

കർണാടക ‘കൈ’ പ്പിടിയിൽ..!  കോൺഗ്രസിന് ഭൂരിപക്ഷം; മൂക്കുംകുത്തി വീണ് താമര..! ബിജെപി ക്യാമ്പ് മൂകം..!

കർണാടക ‘കൈ’ പ്പിടിയിൽ..! കോൺഗ്രസിന് ഭൂരിപക്ഷം; മൂക്കുംകുത്തി വീണ് താമര..! ബിജെപി ക്യാമ്പ് മൂകം..!

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂരു നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു.

224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽ 130 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ജെഡിഎസിന്‍റെ ശക്തികേന്ദ്രമായ മൈസൂരു മേഖലയിൽ ഉൾപ്പെടെ കോൺഗ്രസിന്‍റെ തേരോട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നയിച്ച നഗര മേഖലയിലും കോൺഗ്രസാണ് നിലവിൽ ലീഡ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ 130 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 73 ഇടത്തും ജെഡിഎസ് 18 ഇടത്തും ലീഡ് ചെയ്യുന്നു.

രണ്ട് സീറ്റുകളിലാണ് മറ്റുള്ളവർ ലീഡ് ചെയ്യുന്നത്. ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തു എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.