
മലപ്പുറം: അണികളും നേതാക്കളും ഇത്രയും ആവേശത്തില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ.
അൻവർ ഒരു ഘടകമായി നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ലെന്നും സുധാകരൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫില്‍ അൻവറെ എത്തിക്കുന്നത് അവസാന നിമിഷത്തിലാണ് പരാജയപ്പെട്ടത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെ അൻവർ അനുകൂലിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ നീക്കം പരാജയപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻവർ രാഷ്ട്രീയ രംഗത്ത് ഉയർന്നു വരേണ്ട ആളായിരുന്നുവെന്ന കെ സുധാകരൻ പറഞ്ഞു. പക്ഷേ പാർട്ടിയുടെയും മുന്നണിയുടെയും ചട്ടക്കൂടില്‍ നില്‍ക്കണമായിരുന്നു. പിണറായി വിജയനെ പോലും കുടുംബത്തെ സ്നേഹിക്കുന്ന ആളെ കണ്ടിട്ടില്ല. പൊതുജങ്ങളുടെ പണമാണ് മക്കളുടെ അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്നും സുധാകരൻ പറഞ്ഞു.