ജോസ് വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടില ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ജോസഫിന് ചിഹ്നം ‘ചെണ്ട’ തന്നെ..!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം. പാർട്ടിയും രണ്ടിലയും ജോസ് കെ. മാണിക്ക് നൽകിയ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ വിധി കേരള ഹൈക്കോടതി ശരി വച്ചതോടെ കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനം മാറ്റിയത്.
ചിഹ്നവുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ കേരള കോണ്‍ഗ്രസിന്റെ ഇരു വിഭാഗത്തിനും രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ പശ്ചാത്തലത്തിൽ പിജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നവുമാണ് അനുവദിച്ചിരുന്നത്. എന്നാൽ സ്ഥിതി മാറിയതോടെ ജോസ് വിഭാഗം രണ്ടില ചിഹ്നത്തിലും ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലും ജനവിധി തേടും.