play-sharp-fill
നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍നിന്ന് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍; ഇതിൽ പണമായി പിടിച്ചെടുത്തത് 1.56 കോടി രൂപ; പിടിച്ചെടുത്തവയിൽ 12,064.15 ലിറ്റർ മദ്യവും കഞ്ചാവ് ഉൾപ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും

നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍നിന്ന് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍; ഇതിൽ പണമായി പിടിച്ചെടുത്തത് 1.56 കോടി രൂപ; പിടിച്ചെടുത്തവയിൽ 12,064.15 ലിറ്റർ മദ്യവും കഞ്ചാവ് ഉൾപ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ക്വാഡുകളുടെയും പോലീസ്, എക്സൈസ്, ആദായ നികുതി വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ പാലക്കാട് ജില്ലയില്‍നിന്ന് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍. പെരുമാറ്റച്ചട്ടം നിലവിൽവന്ന ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ആറു വരെയുള്ള കണക്കാണിത്.

ഇതില്‍ 1.56 കോടി രൂപ പണമായാണ് പിടിച്ചെടുത്തത്. 49.82 ലക്ഷം രൂപ പോലീസും 1.07 കോടി രൂപ ആദായനികുതി വകുപ്പുമാണ് പിടിച്ചത്. 23.9 ലക്ഷം വില വരുന്ന 12,064.15 ലിറ്റർ മദ്യവും 93.21 ലക്ഷം വില വരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.

മദ്യത്തില്‍ 6239.15 ലിറ്റര്‍ പോലീസിന്റെയും 5825 ലിറ്റര്‍ എക്സൈസിന്റെയും നേതൃത്വത്തിലാണ് പിടിച്ചത്. മയക്കുമരുന്നില്‍ 67.9 കിലോഗ്രാം പോലീസും 122 കിലോഗ്രാം എക്സൈസുമാണ് പിടികൂടിയത്. പോലീസ് നേതൃത്വത്തില്‍ 2.26 കോടി രൂപ വില വരുന്ന വജ്രവും വേലന്താവളത്ത് 11.5 ലക്ഷം രൂപയും സ്റ്റാറ്റിക് സർവയലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ രണ്ടു ലക്ഷം രൂപയും പിടികൂടിയിരുന്നു. മതിയായ രേഖ ഹാജരാക്കിയതിനാല്‍ ഇവ തിരിച്ചുനല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എമ്മിനും ബി.ജെ.പിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യതയാണെന്ന് ഷാഫി പറമ്പിൽ എംപി. വനിത നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡ് സി.പി.എമ്മിലും പൊതുജനങ്ങളിലും എതിർപ്പുണ്ടാക്കുക മാത്രമാണ് ചെയ്തത്.

പലതരത്തിലുള്ള പ്രതികരണങ്ങളാണ് സി.പി.എം നേതാക്കൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ മാറ്റിപ്പറയുന്നു. പിറകിലെ കോണിയിലൂടെ ബി.ജെ.പിയെ മുകളിൽ കയറ്റാനുള്ള അജണ്ടയാണ് സി.പി.എം പിന്തുടരുന്നത്. -ഷാഫി പറഞ്ഞു.