
ചിറയിൻകീഴ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി നടത്തിയ ബസ് യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചട്ടലംഘനം എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി. വിഷയത്തില്‍ സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ചിറയിൻകീഴ് മണ്ഡലത്തില്‍ രമ്യ ഹരിദാസിന്റെ പര്യടനത്തില്‍ സ്ത്രീകള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആണെന്ന് കണ്ടെത്തി ഇലക്ഷൻ സ്ക്വാഡ് നടപടിയെടുക്കുകയായിരുന്നു.
സംഗതി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം ആണെന്ന് അധികൃതർ കണ്ടെത്തി.യാത്ര തുടരണമെങ്കില്‍ ടിക്കറ്റ് എടുക്കണം എന്നും അല്ലാത്തപക്ഷം സർവീസ് നിർത്തിവയ്ക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ചിറയിൻകീഴില്‍ നിന്ന് കോരാണിയിലേക്കും അവിടെനിന്നും തിരിച്ചുമാണ് സർവീസ് പ്ലാൻ ചെയ്തിരുന്നത്. സിപിഐയുടെ പരാതിയിന്‍മേലാണ് തെരഞ്ഞെടുപ്പ് സ്കോഡിന്റെ നടപടി.


