video
play-sharp-fill

സഞ്ജുവും ചിത്രയും മതി…! ശ്രീധരൻ വേണ്ടേ വേണ്ട ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്നും ശ്രീധരനെ മാറ്റി

സഞ്ജുവും ചിത്രയും മതി…! ശ്രീധരൻ വേണ്ടേ വേണ്ട ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്നും ശ്രീധരനെ മാറ്റി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്ന് ഇ.ശ്രീധരനെ നീക്കി. ഇ.ശ്രീധരൻ ബി.ജെ.പിയിൽ അംഗത്വമെടുത്തതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം ശ്രീധരന്റെ ചിത്രം പോസ്റ്ററുകളിൽ നിന്നും നീക്കം ചെയ്തത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയിരുന്നു ഇ.ശ്രീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയിൽ അംഗമായതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോസ്റ്ററുകളിൽ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ നിർദേശം.

ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഐക്കൺ. കെ.എസ്.ചിത്ര തുടർന്നേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് ചിത്രയുടെ സമ്മതം തേടിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തിന്റെ പുതിയ തിരഞ്ഞെടുപ്പ് ഐക്കണായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ഐക്കണെ നിയമിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ പ്രമുഖ വ്യക്തികളെ ഐക്കണാക്കുന്നത്.