ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അ‌റിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ അഞ്ചിന് പുറപ്പെടുവിക്കും.

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം ഇറങ്ങിയ ശേഷം ജൂലൈ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ജൂലൈ 20 നാണ് സൂക്ഷ്മപരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജ് വഴി, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുസഭകളിലെയും അംഗങ്ങൾ വോട്ട് രേഖപ്പെടുത്തും.