video
play-sharp-fill
മൂന്നാറിൽ സുഖവാസം ഒരുക്കണം ; സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി തരണം; ഷൂ തുടച്ച് നൽകാനും ഉദ്യോഗസ്ഥർ തന്നെ വേണം; തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിശോധിക്കാനെത്തിയ നിരീക്ഷകന്റെ ചെലവ്‌ വഹിക്കേണ്ടി വന്നത് ഉദ്യോഗസ്ഥർ; ഇടുക്കി കളക്ടറേറ്റിലെ 40ൽ അധികം ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച്, ഹരിയാന സ്വദേശിയായ കേന്ദ്രനിരീക്ഷകൻ

മൂന്നാറിൽ സുഖവാസം ഒരുക്കണം ; സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി തരണം; ഷൂ തുടച്ച് നൽകാനും ഉദ്യോഗസ്ഥർ തന്നെ വേണം; തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിശോധിക്കാനെത്തിയ നിരീക്ഷകന്റെ ചെലവ്‌ വഹിക്കേണ്ടി വന്നത് ഉദ്യോഗസ്ഥർ; ഇടുക്കി കളക്ടറേറ്റിലെ 40ൽ അധികം ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച്, ഹരിയാന സ്വദേശിയായ കേന്ദ്രനിരീക്ഷകൻ

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ നിരീക്ഷിക്കാനെത്തിയ കേന്ദ്രനിരീക്ഷകനു കേരളത്തില്‍ വിലക്ക്‌. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ്‌ നിരീക്ഷകനായെത്തിയ ഹരിയാന സ്വദേശി നരേഷ്‌കുമാര്‍ ബന്‍സലിനെതിരെ നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാ റാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനു റിപ്പോർട്ട്‌ കൈമാറി.

 

ഇടുക്കി കലക്‌ടറേറ്റിലെ നാല്‍പത്തിലേറെ ഉദ്യോഗസ്‌ഥരാണു ഇയാൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കു പരാതി നല്‍കിയത്‌. കരിക്കും സുഗന്ധവ്യഞ്‌ജനങ്ങളുമുള്‍പ്പെടെ വാങ്ങിപ്പിച്ചും ഷൂ തുടയ്‌ക്കാന്‍ നിര്‍ദേശിച്ചും ഉദ്യോഗസ്ഥരെ വഹിപ്പിക്കുകയായിരുന്നു ഇയാളെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുടുംബസമേതമാണ് ഹരിയാന കേഡര്‍ ഐ.ആര്‍.എസ്‌. ഉദ്യോഗസ്‌ഥനായ ബന്‍സല്‍ നിരീക്ഷണത്തിനെത്തിയത്. സര്‍ക്കാര്‍ വാഹനത്തില്‍ മധുരയില്‍പ്പോയി ക്ഷേത്രദര്‍ശനവും നടത്തി.

 

വീഡിയോ ചിത്രീകരണത്തിന്‌ അനുവദിച്ച വാഹനത്തിൽ ഇയാൾ മധുരക്ക് പോയതോടെ , വീഡിയോ ചിത്രീകരണത്തിനു നിയോഗിക്കപ്പെട്ട സംഘത്തിനു കാല്‍നടയായി ജോലി ചെയ്യേണ്ടിവന്നു.

 

മലയാളഭാഷയേയും സംസ്‌കാരത്തെയും നിരന്തരം അവഹേളിച്ച ഇയാൾ, കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാനുള്ള മര്യാദ ബന്‍സല്‍ കാണിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. മൂന്നാറിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ താമസസൗകര്യം ഒരുക്കിയിരുന്നെങ്കിലും മൂന്നാര്‍ ടീ കൗണ്ടിയില്‍ താമസിക്കണമെന്നു വാശി പിടിച്ചു. അതിനു കാലതാമസമുണ്ടായതോടെ ഉദ്യോഗസ്‌ഥരെ മാനസികമായി പീഡിപ്പിച്ചു.

അവലോകനയോഗത്തിനിടെ ദേവികുളം ആര്‍.ഡി. ഓഫീസിലെ ഉദ്യോഗസ്‌ഥനോടു ജെല്‍ പേന വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

 

എന്തിനധികം, ഷൂ പോളീഷ്‌ ചെയ്‌തുകൊടുക്കാന്‍ ഉദ്യോഗസ്‌ഥരോടു നിര്‍ദേശിക്കുകയും ഒരു ഉദ്യോഗസ്‌ഥനെ കൈയേറ്റം ചെയ്യുന്ന സാഹചര്യംവരെ സൃഷ്ടിച്ചു ഈ നിരീക്ഷകൻ.

 

 

Tags :