തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം പരിശോധിക്കാൻ അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ച്‌ സിപിഎം; മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും പരിഗണനയിൽ

Spread the love

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കാൻ അഞ്ചുദിവസത്തെ നേതൃയോഗം വിളിച്ച്‌ സിപിഎം.

മറ്റെന്നാള്‍ ചേരുന്ന സെക്രട്ടറിയേറ്റില്‍ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ പ്രാഥമിക വിലയിരുത്തല്‍ നടക്കും. ജൂണ്‍ 16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടറിയേറ്റ്, 18, 19, 20 തീയതികളിലായി സംസ്ഥാന സമിതി യോഗം എന്നിങ്ങനെയാണ് ചേരുന്നത്.

ആലത്തൂരില്‍ നിന്ന് ജയിച്ച്‌ മന്ത്രി കെ രാധാകൃഷ്‌ണൻ ലോക്‌സഭയില്‍ എത്തുന്നതോടെ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. എംപിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണമെന്നാണ് ചട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം മറ്റെന്നാള്‍ ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചർച്ചയാകും. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം തുടങ്ങുന്നത് സംബന്ധിച്ചും പാർട്ടിയുടെ ആലോചനയിലുണ്ട്.