തിരഞ്ഞെടുപ്പ് വിവരങ്ങൾ ഞൊടിയിടയിൽ അറിയാം; സംയോജിത ജി.ഐ.എസ് പോര്‍ട്ടല്‍ സുതാര്യം നിലവില്‍ വന്നു; പോര്‍ട്ടല്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കും

Spread the love

മലപ്പുറം: പോളിങ് ബൂത്തുകളുടെ ലൊക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററും ചേര്‍ന്ന് സുതാര്യം എന്ന പേരില്‍ സംയോജിത ജി.ഐ.എസ് പോര്‍ട്ടല്‍ തുടങ്ങി.

പോര്‍ട്ടലിന്റെ ലോഞ്ചിംഗ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍കര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പോര്‍ട്ടല്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യവും കാര്യക്ഷമവുമായ നിര്‍വഹണം ഉറപ്പാക്കുകയാണ് പോര്‍ട്ടലിന്റെ പ്രാഥമിക ലക്ഷ്യം. ബൂത്ത് ലൊക്കേഷനുകള്‍, വോട്ടര്‍മാരുടെ എണ്ണം, ബൂത്തിനു സമീപമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ വിവരം എന്നിവ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പോര്‍ട്ടല്‍ ഉപയോഗപ്രദമാവും. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, നിലമ്പൂര്‍ മണ്ഡലം വരണാധികാരി അപൂര്‍വ്വ ത്രിപാഠി എന്നിവരും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. താഴെ ലിങ്കും QR കോഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിക്കാം.
Website link: https://ksrec.in/sutharyam