തിരഞ്ഞെടുപ്പ് കേസിൽ കോടതി വിധി കാത്ത് നിന്നില്ല: പി.ബി അബ്ദുൾ റസാഖ് എം.എൽ.എ നിര്യാതനായി; മഞ്ചേശ്വരത്ത് ഇനി ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് കേസിൽ കോടതി വിധി കാത്ത് നിന്നില്ല: പി.ബി അബ്ദുൾ റസാഖ് എം.എൽ.എ നിര്യാതനായി; മഞ്ചേശ്വരത്ത് ഇനി ഉപതിരഞ്ഞെടുപ്പ്

സ്വന്തം ലേഖകൻ

കാസർകോട്: 85 വോട്ടിന് ബി ജെ പിയിലെ കെ സുരേന്ദ്രൻ പരാജയപ്പെട്ടത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കേസിൽ വിധിയ്ക്ക് കാത്തു നിൽക്കാതെ മഞ്ചേശ്വരം എം എൽ എ പി . ബി അബ്ദുൾ റസാഖ് നിര്യാതനായി.
പതിമൂന്നാം കേരള നിയമ സഭയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് പി.ബി. അബ്ദുൾ റസാക്ക്. 1955 ഒക്ടോബർ ഒന്നിനായിരുന്നു ജനനം. മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ശനിയാഴ്ച രാവിലെ 5.30 ന്‌ കാസർകോട്‌ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് അന്ത്യം.
ബീരാൻ മൊയ്തീൻ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായി കാസർഗോഡ്, ചെങ്കളയിൽ ജനിച്ചു. ഒൻപതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. മുസ്ലീം യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. നെല്ലിക്കാട്ടെ പി. ബീരാൻ മൊയ്തീൻ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിന്റെയും അംബേദ്ക്കർ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും ചെയർമാനാണ്. ചെങ്കള എ.എൽ.പി.സ്കൂളിന്റെയും മാനേജരാണ്.സഫിയ ആണ്‌ ഭാര്യ .