
കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി മണ്ഡല വൃത കാലം ഒഴിവാക്കി നിശ്ചയിക്കണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എറണാകുളം പാവകുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.
ഭക്തജനങ്ങൾക്കു ആത്മീയവും വിശ്വാസപരവുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി ക്കേണ്ടതിനാൽജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനും വോട്ടവകാശം വിനിയോഗിക്കാനും തടസ്സം നേരിടും- ഇത് ഒഴിവാക്കണം എന്ന് യോഗം അഭിപ്രായപ്പെട്ടു.
സമാജം സംസ്ഥാന പ്രസിഡൻറ് പി. എൻ. നാരായണ വർമ തമ്പുരാൻ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻ്റ് എസ്. ജെ. ആർ. കുമാർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കേ.സി. നരേന്ദ്രൻ, വി. കെ വിശ്വനാഥൻ, എ. ആർ. മോഹൻ, വി. വിശ്വാരാജ്, അഡ്വ. ജയൻ ചെറുവള്ളി തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


