‘കക്കാനും മുക്കാനും മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; ഇടത് പ്രചാരണ മുദ്രാവാക്യത്തെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ്; സൈബര്‍ പോസ്റ്റര്‍ പോര് മുറുകുന്നു

Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്‍ഡിഎഫ് പുറത്തിറക്കിയ “മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ” എന്ന മുദ്രാവാക്യത്തിന് പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ്.

video
play-sharp-fill

സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ആയുധമാക്കിയാണ് സോഷ്യല്‍ മീഡിയയില്‍ യൂത്ത് കോണ്‍ഗ്രസ് ഈ മുദ്രാവാക്യത്തെ കടന്നാക്രമിക്കുന്നത്. “കക്കാനും കയ്യിട്ട് വരാനും മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ” എന്ന കുറിപ്പോടെ എല്‍ഡിഎഫ് പോസ്റ്ററിന് മറുപടി പോസ്റ്ററുകള്‍ പങ്കുവെച്ചാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.

2016-ല്‍ ‘എല്ലാം ശരിയാകും’, 2021-ല്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നീ ഹിറ്റ് വാചകങ്ങള്‍ക്ക് ശേഷം മൂന്നാം ഭരണത്തിനായി എല്‍ഡിഎഫ് അവതരിപ്പിച്ച വാചകത്തെയാണ് യൂത്ത് കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നത്. ‘കക്കുക മുക്കുക’ എന്ന ഹാഷ്‌ടാഗോടെയാണ് ഇവരുടെ പ്രചാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തന്നെ സര്‍ക്കാര്‍ കാംപയിനുകള്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോവുകയാണ്. വിവിധ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയും, പിആര്‍ പ്രചാരണങ്ങളിലൂടെയും എല്‍ഡിഎഫ് പ്രചാരണം കൊഴുക്കുകയാണ്.