
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ മത്സരരംഗം ചൂടുപിടിക്കുമ്പോൾ സിപിഐ തന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ച പട്ടികയിൽ 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളാണ് ഉൾപ്പെട്ടിരിക്കുന്നത്.
നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി ഇടമന, ചാത്തന്നൂരിൽ ആർ. രാജേന്ദ്രൻ, ചടയമംഗലത്തിൽ ജെ. ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ്. താര, അടൂരിൽ പ്രിജി കണ്ണൻ, ഹരിപ്പാടിൽ ടി.ടി. ജിസ്മോൻ, ചേർത്തലയിൽ പി. പ്രസാദ്, വൈക്കത്ത് പി. പ്രദീപ്, പീരുമേട്ടിൽ സലിം കുമാർ, നോർത്ത് പറവൂരിൽ ഇ.ടി. ടൈസൺ മാസ്റ്റർ, മൂവാറ്റുപുഴയിൽ എൻ. അരുണ്‍, കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാർ, കയ്പമംഗലത്ത് കെ.കെ. വത്സരാജ്, ഒല്ലൂരിൽ കെ. രാജൻ, തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടികയിൽ ഗീതാ ഗോപി, പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട്ട് മൻസിൽ അബൂബക്കർ, തിരൂരങ്ങാടിയിൽ അജിത് കൊളാടി, ഏറനാട്ടിൽ ഷഫീർ കിഴിശേരി, മഞ്ചേരിയിൽ അനു മുസ്തഫ, നാദാപുരത്തിൽ പി. വസന്തം, കാഞ്ഞങ്ങാട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് മത്സരിക്കുക.
സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ വീണ്ടും ജനവിധി തേടുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


