
കോട്ടയം: സി.എസ്.ഡി.എസ് കുറിച്ചി പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൺവൻഷൻ നാല്പതിൻ കവല ക്ഷീര വ്യവസായ സഹകരണ സംഘം ഹാളിൽ ചേർന്നു. സംസ്ഥാന പ്രസിഡൻ്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
സി പി ജയ്മോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക് പ്രസിഡൻ്റ് ഷിബു ജോസഫ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വിജയൻ പി പി, സനൽകുമാർ റ്റി എസ്, സിബി ജോസഫ്, പോൾ പി സി എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുറിച്ചി പഞ്ചായത്തിലെ 6 വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തുവാൻ തീരുമാനിച്ചു.
സിബി ജോസഫ് ചെയർമാനായും സനൽകുമാർ ടി.എസ് കൺവീനറായും അൻപത് അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.




